
ന്യൂഡൽഹി. ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ (49) അന്തരിച്ചു. ഡൽഹിയിലെ മാക്‌സ് സാകേത് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്ച ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനിടെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. ഡൽഹിയിലെത്തിയ ഉടൻ തന്നെ റാണയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആൻജിയോപ്ലാസ്റ്റി വഴി സ്‌റ്റെണ്ട് സ്ഥാപിക്കുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏഷ്യൻ ഗെയിംസിൽ നാല് സ്വർണമെഡൽ നേടിയ താരമാണ് ജസ്പാൽ റാണ. കോമൺവെൽത്ത് ഗെയിംസിൽ 9 സ്വർണ ഉൾപ്പെടെ 15 മെഡൽ നേടിയിട്ടുണ്ട്. ആദ്യ സ്വർണം നേടിയത് 1994ൽ ഹിരോഷിമയിൽ പതിനെട്ടാം വയസിലാണ്. ഒളിംപിക്‌സ് മെഡൽ ജേതാവ് മനു ഭാക്കറിന്റെ കോച്ചാണ്.

Leave a Reply