
തൃശൂർ. ആലപ്പുഴയിൽ നിന്ന് കാണാതായ പോലീസ് ഉദ്യോഗസ്ഥനെ ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നാർക്കോട്ടിക് സെൽ എഎസ്‌ഐ മാരാരിക്കുളം സ്വദേശി ശാന്തകുമാർ (52) ആണ് മരിച്ചത്. ലോഡ്ജ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പുതിയ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് കടുത്ത സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ശാന്തകുമാർ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply