
ദില്ലിയിൽ 92 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ് ആഞ്ഞടിച്ചതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 70 മുതൽ 92 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് ദില്ലിയിൽ ശക്തമായ കാറ്റ് വീശിയത്. പൊടിക്കാറ്റിന് പിന്നാലെ ദൃശ്യപരത വൻതോതിൽ കുറഞ്ഞു. അതുകൊണ്ട് വാഹനം ഓടിക്കുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply