
കൊച്ചി. നെടുമ്പാശേരിയിൽ വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നു. ഒക്കൽ ശാന്തിനഗർ സ്വദേശി കാട്ടുപറമ്പിൽ കെ.ജെ സൈമൺ എന്നയാളുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്. വിമാനം താഴ്ന്നുപറന്നതോടെ മേൽക്കൂരയിലെ ഓടുകൾ ഇളകി താഴേക്ക് പതിക്കുകയായിരുന്നു.
അപകട സമയത്ത് വിട്ടുടമ സൈമണും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഓട് വീണ് സൈമണിന്റെ തോളിന് പരുക്കേറ്റിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനായി എത്തിയ വിമാനം ഒക്കൽ പ്രദേശത്തിന് മുകളിലൂടെ അതിശക്തമായ പ്രകമ്പനത്തോടെ കടന്നുപോയതായി നാട്ടുകാർ പറയുന്നു. സംഭവത്തെക്കുറിച്ച് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് അധികൃതർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസവും സമാനമായ രീതിയിൽ വിമാനം താഴ്ന്നുപറന്ന സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റൺവേയ്ക്ക് സമീപമുള്ള ജനവാസ മേഖലകളിൽ നിരന്തരം ആവർത്തിക്കുന്ന ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave a Reply