
മലപ്പുറം: അരീക്കോട് 14.120. ഗ്രാം എംഡിഎംഎയുമായി കോളേജ് വിദ്യാർഥിയടക്കം നാല് പേർ പിടിയില്‍. അരീക്കോട് കൈപ്പകുളത്തുള്ള സ്വകാര്യ ലോഡ്ജില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിട്ടാണ് നടപടി. മലപ്പുറം അരീക്കോട് പൊലീസും ഡാൻസാഫും ചേർന്നുള്ള സംയുക്ത നീക്കത്തിലാണ് നാല് പേരെ ലഹരിമരുന്നുമായി പിടികൂടിയിരിക്കുന്നത്. പൂക്കളത്തൂർ സ്വദേശി വാര്യംകുന്നത്ത് വീട്ടില്‍ മുഹമ്മദ് ദില്‍ഷാദ്, പൂക്കളത്തൂർ തൃപ്പനച്ചി സ്വദേശി കുന്നിക്കല്‍ വീട്ടില്‍ ഷഹല്‍ നമാസ്, കാരാപറമ്പ് കൂട്ടാവ് സ്വദേശി മുണ്ടിയൻ കുന്നത്ത് വീട്ടില്‍ സജ്മീർ, കൊല്ലം അഞ്ചല്‍ സ്വദേശിനി ഫിദ മൻസ്സില്‍ വീട്ടില്‍ ഫിദാ ഫാത്തിമ എന്നിവരാണ് പിടിയിലായത്. സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് 14 ഗ്രാമിലധികം എംഡിഎംഎയുമായി പിടികൂടിയത്.
ഇവരില്‍ 2 പേർ നേരത്തെ ലഹരിക്കേില്‍ ജാമ്യത്തിലിറങ്ങിയവരാണെന്നും പൊലീസ് പറയുന്നു. മഞ്ചേരിയിലും അരീക്കോടും അടക്കം പല സ്ഥലങ്ങളിലും ലഹരിമരുന്ന് എത്തിച്ച് വിദ്യാർത്ഥികള്‍ക്കുള്‍പ്പെടെ വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്നും പൊലീസ് വ്യക്തമാക്കുന്നു. മലപ്പുറം എസ്പിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നാണ് പൊലീസും ഡാൻസാഫും അറിയിച്ചിരിക്കുന്നത്.

Leave a Reply