ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്‌സിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ജൂലൈ 2-നകം 30 വയസ് കവിയരുത്. മൂന്ന് ഒഴിവുകളാണുള്ളത്.
അപേക്ഷകരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്തതിന് ശേഷം എഴുത്തുപരീക്ഷയും/അഭിമുഖവും നടത്തി തിരഞ്ഞെടുക്കും. പരിശീലന കാലാവധി ഒരു വർഷമാണ്. പ്രതിമാസം 15,000 രൂപ സ്‌റ്റൈപൻഡ് ലഭിക്കും.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 2 വൈകിട്ട് 5 മണിവരെ. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്: https://forms.gle/fUcbCpdAYkZdCV6W9.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading