
മണ്ണുത്തി. നടത്തറ വലക്കാവ് വഴി പീച്ചി വരെ കെഎസ്ആർടിസി ബസ് റൂട്ട് അനുവദിക്കണം എന്നാവശ്യപ്പെട്ട് കെഎസ്ആർടിസി സൂപ്രണ്ടിന് നിവേദനം നൽകി. നടത്തറ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവ് ജിത്ത് ചാക്കോയുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
പുതിയ യുഡിഎഫ് സർക്കാർ സ്ത്രീകൾക്ക് സൗജന്യ യാത്രയ്ക്ക് തുടക്കം കുറിച്ച സാഹചര്യത്തിൽ നടത്തറ പഞ്ചായത്ത് പരിധിയിലെ സ്ത്രീകൾക്ക് ഉപകാരപ്രദമാകുന്ന നിലയിൽ കെഎസ്ആർടിസി ബസ് സർവീസ് എത്രയും വേഗം പുനസ്ഥാപിക്കണം എന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. നടത്തറ പഞ്ചായത്ത് കോൺഗ്രസ് മെമ്പർമാരായ ജോയ്‌സൺ അച്ചാണ്ടി, വി.എ കൃഷ്ണൻ, ഷെർളി മോഹൻ, ഗിരിജ മധുപൊതുവാൾ, സന്ധ്യ ശിവദാസ്, വിജേഷ്, സാബു, സൗമ്യ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply