ട്രെയിന്‍ തട്ടി മരിച്ചു; മൃതദേഹം തിരിച്ചറിഞ്ഞില്ല

തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട തൃശ്ശൂര്‍ പൂങ്കുന്നം റെയില്‍വേ സ്റ്റേഷന് സമീപം ആര്‍.ഒ.ബിക്ക് താഴെയായി ട്രാക്ക് 30/15 ഭാഗത്ത് ഊരും പേരും തിരിച്ചറിയാത്ത ഏകദേശം 60 വയസ്സിനടുത്ത് പ്രായം തോന്നുന്ന പുരുഷന്‍ 2026 ജൂണ്‍ 13 ന് രാത്രി 11.38 ന് ട്രെയിന്‍ തട്ടി മരിച്ചു. മൃതദേഹത്തിന് 157 സെ.മീ ഉയരം, മെലിഞ്ഞ ശരീരം, നര കലര്‍ന്ന തലമുടി. നരച്ചു നീണ്ട താടിയും മീശയും. ഇടതു തുടയില്‍ മുട്ടിന് മുകളിലായും വലതുനെഞ്ചിന് മുകളിലായും കാക്കപ്പുള്ളിയുണ്ട്. കവിളിന്റെ ചുണ്ടിന് ഇടത് വശത്തായി ഒരു കറുത്ത മറുകുണ്ട്. വെളളയില്‍ നീല വരകളുള്ള ഫുള്‍ക്കൈ ചെക്ക് ഷര്‍ട്ടും വയലറ്റ് നിറത്തിലുള്ള ലുങ്കി മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ ക്രൈം നമ്പര്‍ 464/2026 യു/എസ് 194 ആയി കേസ് രജിസറ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2363608, 9497919197.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading