സംസ്ഥാനത്ത് ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണം

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറഞ്ഞതിനാൽ താൽക്കാലിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ജൂൺ 30 വരെ വൈകീട്ട് ആറിനും രാത്രി 12നും ഇടയിലുള്ള സമയത്താണ് നിയന്ത്രണം ഏർപ്പെടുത്തുക.

സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ശരാശരി 21 ശതമാനമായി താഴ്ന്നതും മഴ കുറഞ്ഞതുമാണ് നിയന്ത്രണം ഏർപ്പെടുത്താനുള്ള കാരണമായി കെ.എസ്.ഇ.ബി ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് എൽ നിനോയുടെ വരവ് സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്ത് കാലവർഷത്തിൽ കുറവുണ്ടാകും. നിലവിലെ ജലശേഖരം അനുസരിച്ച് 851 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ഉൽപ്പാദിപ്പിക്കാൻ സാധിക്കൂ. കാലവർഷം പ്രതീക്ഷിച്ചത്ര ശക്തിപ്രാപിക്കാതിരുന്നാൽ ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറയുകയും പൂർണമായും പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരികയും ചെയ്യും.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading