
പട്ടിക്കാട്. സിപിഐ നേതാവും പാണഞ്ചേരി പഞ്ചായത്ത് മുൻ അംഗവുമായ ടി രഘുനന്ദന്റെ പത്തൊമ്പതാമത് അനുസ്മരണ ദിനം ചെമ്പൂത്രയിൽ വച്ച് ആചരിച്ചു. സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ വിദ്യാർത്ഥിനിയുടെ മുഴുവൻ പഠന ചെലവും ഏറ്റെടുക്കുന്നത് ഏറെ അഭിമാനത്തോടെയാണെന്നും സിപിഐ ചെമ്പൂത്ര ബ്രാഞ്ചിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും സനിൽ വാണിയംപാറ പറഞ്ഞു
ലോക്കൽ അസി.സെക്രട്ടറി ജിനേഷ് പീച്ചി, എം.കെ പ്രദീപ്കുമാർ, രാജേഷ് പി.വി, തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി രമ്യ രാജേഷ് സ്വാഗതവും ബ്രാഞ്ച് അസി.സെക്രട്ടറി രമേശൻ അധ്യക്ഷതയും വഹിച്ചു
പ്രദേശത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ ആദരിച്ചു. ബ്രാഞ്ച് അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.

Leave a Reply