
പുതുക്കാട് താലൂക്കാശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്‌നിഷ്യൻ, സ്റ്റാഫ് നേഴ്‌സ്, ഇ.സി.ജി ടെക്നിഷ്യൻ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ജൂൺ 23-ന് പുതുക്കാട് റെയിൽവേ സ്‌റ്റേഷൻ റോഡിലുള്ള കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് അഭിമുഖം. എല്ലാ തസ്തികകളിലേക്കുമുള്ള പ്രായപരിധി 40 വയസ്സാണ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന
സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിംഗും കേരള നഴ്‌സിങ്ങ് കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത; അഭിമുഖം രാവിലെ 11:00ന് നടത്തും.
ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജിയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ളവർക്ക് ഡയാലിസിസ് ടെക്നിഷ്യൻ അഭിമുഖത്തിൽ പങ്കെടുക്കാം; സമയം ഉച്ചയ്ക്ക് 12:00. ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലാർ ടെക്നോളജി അല്ലെങ്കിൽ വി.എച്ച്.എസ്.ഇ ഇ.സി.ജി ആന്റ് ഓഡിയോമെട്രിക് ടെക്നോളജി യോഗ്യതയുള്ളവർക്ക് ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന ഇ.സി.ജി ടെക്നിഷ്യൻ അഭിമുഖത്തിൽ പങ്കെടുക്കാം.
ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ എഴുതിയ അപേക്ഷ, അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം നിശ്ചിത സമയത്ത് ഹാജരാകണം. ഫോൺ- 0480-2751232. ഇമെയിൽ- chopudukad@gmail.com.

Leave a Reply