പീച്ചി ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ വായനദിനം ആചരിച്ചു

പീച്ചി ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലെ വായനദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. അധ്യാപക പരിശീലകനും മാധ്യമപ്രവർത്തകനുമായ സനോജ് രാഘവൻ ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം കുട്ടികൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ പരിചയപ്പെടുത്തി. കാട്ടുപൂവ് എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം, പുസ്തക പരിചയം, പ്രസംഗം, കാവ്യാലാപനം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പ്രധാന അധ്യാപിക ബിന്ദു ജോസ്, ജോയ്‌സി റോജ ടീച്ചർ എന്നിവർ സംസാരിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് വായനമാസാചരണത്തിന്റെ ഭാഗമായി സ്‌കൂളിൽ സംഘടിപ്പിച്ചിട്ടുള്ളത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading