അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ പരിപാടികളുമായി കാറ്റാടീസ്

പട്ടിക്കാട്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ പട്ടിക്കാട് ഗവൺമെൻറ് സ്കൂളും പൂർവ്വ വിദ്യാർത്ഥി സംഘടനയായ കാറ്റാടീസും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകളും മൂന്നു മണി മുതൽ രക്ഷിതാക്കൾക്കുള്ള ക്ലാസുകളും ഉണ്ടായിരിക്കും. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനു വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്യും. കാറ്റാടീസ് പ്രസിഡൻ്റ്സി പ്രദീപൻ അധ്യക്ഷത വഹിക്കും. തൃശ്ശൂർ എക്സൈസ് റേഞ്ച് ഓഫീസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ പി പ്രവീൺകുമാർ ക്ലാസ് നയിക്കും.

പട്ടിക്കാട് ഗവൺമെന്റ് ഹൈസ്കൂൾ 1989 -90 എസ്എസ്എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ കാറ്റാടീസ് രൂപീകൃതമായിട്ട് ഇത് അഞ്ചാം വർഷമാണ്. ഇതിനകം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടനയുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading