
കണ്ണാറ. ഫിഫ വേൾഡ് കപ്പ് 2026ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണ്ണാറ ക്ലെയർ ജ്യോതി ഇ.എം.എൽ.പി സ്‌കൂളിലെ കെ.ജി എൽ.പി വിഭാഗം കുട്ടികൾക്കായി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ജോസ് ഹ്യൂബർട്ട് പന്ത് തട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. കായിക വിനോദങ്ങൾ കുട്ടികളിൽ ഒത്തൊരുമയും സ്‌പോർട്‌സ്മാൻ സ്പിരിറ്റും വളർത്താൻ സഹായിക്കുമെന്നും, നാളത്തെ വലിയ കളിക്കാർ വളരേണ്ടത് ഇത്തരം സ്‌കൂൾ മുറ്റങ്ങളിൽ നിന്നാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈല തെരേസ മത്സരത്തിന്റെ ഫ്‌ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. അധ്യാപകരും, വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply