
തൃശൂർ. വൈദ്യുതി വിതരണം തടസപ്പെട്ടതിനെ തുടർന്ന് ചെമ്മീൻ കർഷകന് ലക്ഷങ്ങളുടെ നഷ്ടം. കൊടുങ്ങല്ലൂരിലാണ് സംഭവം ഉണ്ടായത്. മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടതോടെ എയറേറ്റർ പ്രവർത്തിക്കാതെ വന്നതാണ് ലക്ഷക്കണക്കിന് ചെമ്മീൻ കുഞ്ഞുങ്ങൾ ചത്തുപോകാൻ കാരണമായത്. കൊടുങ്ങല്ലൂർ പുല്ലൂറ്റ് നാരായണമംഗലത്ത് വലിയപറമ്പിൽ ഹുസൈന്റെ ചെമ്മീൻ കൃഷിയാണ് അപ്പാടെ നശിച്ചത്. നാൽപ്പത് ദിവസം പ്രായമുള്ള നാല് ലക്ഷത്തോളം കുഞ്ഞുങ്ങളാണ് ചെമ്മീൻ പാടത്തുണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരം മുതൽ ആണ് വൈദ്യുതി തടസ്സപ്പെട്ടത്. കെഎസ്ഇബിയിൽ അറിയിച്ചിട്ടും യാതൊരു പരിഹാരവും ഉണ്ടായില്ലെന്ന് കർഷകൻ വ്യക്തമാക്കി.

Leave a Reply