
ന്യൂഡൽഹി. ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആകാൻ ആഗ്രഹിക്കുന്ന രാജ്യത്തെ യുവതി യുവാക്കൾക്ക് സുവർണ്ണാവസരം. ഇന്ത്യൻ എയർഫോഴ്‌സിൽ അഗ്നിവീർ വായു (02/2027 ഇൻടേക്ക്) റിക്രൂട്ട്‌മെന്റിനായുള്ള ഔദ്യോഗിക വിജ്ഞാപനം സെൻട്രൽ എയർമെൻ സെലക്ഷൻ ബോർഡ് പ്രസിദ്ധീകരിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും ഒരുപോലെ അപേക്ഷിക്കാം.
പ്രായം: അപേക്ഷകർ 2005 ജൂലായ് 1-നും 2010 ജനു വരി 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ടുതീയതികളും ഉൾപ്പെടെ.
വിദ്യാഭ്യാസ യോഗ്യത: പ്ലസ്ട്രു/ തത്തുല്യം. അല്ലെങ്കിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലൊന്നിൽ നേടിയ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ ദ്വിവത്സര വൊക്കേഷണൽ കോഴ്സ്.
ജൂലൈ 6-ന് രാവിലെ 11 മണി മുതൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചു തുടങ്ങാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 26 രാത്രി 11 മണി വരെയാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://iafrecruitment.edcil.co.in/agniveervayu/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Leave a Reply