
ന്യൂഡൽഹി: പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്നും വിദേശയാത്രകൾക്കുള്ള യാത്രാരേഖ മാത്രമാണെന്നും കേന്ദ്ര വിദേശ കാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യൻ പൗരന്മാർക്കു മാത്രമാണ് പാസ്‌പോർട്ട് അനുവദിക്കുന്നതെങ്കിലും അതു പൗരത്വം സ്ഥാപിക്കുന്നതിനുള്ള അന്തിമ തെളിവല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പാസ്‌പോർട്ട് നിയമം നിലവിൽ വന്നതിന്റെ അനുസ്മരണാർഥം ജൂൺ 24ന് ആചരിക്കുന്ന പാസ്‌പോർട്ട് സേവാ ദിനത്തോടനുബന്ധിച്ചാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
നിലവിൽ രാജ്യത്തുടനീളം അഞ്ഞൂറിലധികം പാസ്‌പോർട്ട് കേന്ദ്രങ്ങളുള്ളതായും പോലീസ് വെരിഫിക്കേഷൻ ഒഴികെ ആറു പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പാസ്‌പോർട്ട് ലഭ്യമാകുന്ന രീതിയിൽ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave a Reply