
ന്യൂഡൽഹി: പാസ്‌പോർട്ട് അപേക്ഷയുടെ ഫീസിൽ വൻ വർധനവ്. 18 വയസിന് മുകളിലുള്ളവർക്ക് 2500 രൂപയാക്കി. 15 മുതൽ 18 വയസ് വരെയുള്ളവർക്ക് 1750 രൂപയുമായിരിക്കും ഫീസായി നൽകേണ്ടത്.
പ്രായപൂർത്തിയായവർക്ക് ആയിരം രൂപയുടെ വർധനവാണ് ഉണ്ടാവുക. തൽക്കാൽ പാസ്‌പോർട്ടിനും ഫീസ് വർധനവുണ്ട്. 60 പേജ് പാസ്‌പോർട്ടുകൾക്ക് 3500 രൂപയാകും. തത്ക്കാലിന് 5000 രൂപയായും ഉയർത്തി. നിലവിൽ 1500 രൂപയായിരുന്നു 36 പേജ് പാസ്‌പോർട്ടുകൾക്ക് നിരക്ക്.

Leave a Reply