
പട്ടിക്കാട്. ദേശീയപാതയിലൂടെ തൃശൂർ പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് റോഡ് വഴി കടന്നു പോകുന്നില്ലെന്ന് പരാതി. ബസ്സുകൾ മേൽപ്പാതയിലൂടെ നേരിട്ട് പോകുന്നത് വിദ്യാർത്ഥികൾക്കും വയോജനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പാണഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പീച്ചി പോലീസ് സ്റ്റേഷനിൽ ഇന്ന് പരാതി നൽകിയത്.
ബിജെപി പാണഞ്ചേരി ഏരിയ പ്രസിഡന്റ് ജയൻ പൂശേരി, ജനറൽ സെക്രട്ടറി രാജേഷ്, ബിജെപി പീച്ചി മണ്ഡലം സെക്രട്ടറി പി.പി സരുൺ തുടങ്ങിയവർ നേതൃത്വം നല്കി.

Leave a Reply