
പട്ടിക്കാട്. തെക്കുംപാടം എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ റോഡും പരിസരവും ശുചീകരിച്ചു. ചക്കാലകളം പരിസരത്തുള്ള കലുങ്ക് മുതൽ കരയോഗ മന്ദിരം വരെയുള്ള ഭാഗത്തെ കാട് പൂർണ്ണമായും വൃത്തിയാക്കി. കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഏറെ പ്രയാസമുണ്ടാക്കിയിരുന്ന ഭാഗങ്ങളാണ് കരയോഗ കമ്മറ്റിയുടെ നേതൃത്വത്തിൽ കാട് വെട്ടി വൃത്തിയാക്കിയത്. കരയോഗം പ്രസിഡണ്ട് എൻഎസ് പീതാംബരൻ, സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി, ട്രഷറർ സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

Leave a Reply