ദേശീയ പൾസ് പോളിയോ ദിനാചരണം ജില്ലാതല ഉദ്ഘാടനം മന്ത്രി ഒ.ജെ ജനീഷ് നിർവ്വഹിച്ചു

തൃശൂർ. ദേശീയ പൾസ് പോളിയോ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാള കെ. കരുണാകരൻ സ്മാരക ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ മന്ത്രി ഒ.ജെ ജനീഷ് നിർവ്വഹിച്ചു. വിശിഷ്ടാതിഥിയായ പരിപാടിയിൽ പങ്കെടുത്ത ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ മകൾക്ക് തുള്ളിമരുന്ന് നൽകിക്കൊണ്ടാണ് മന്ത്രി  ഉദ്ഘാടനം നിർവഹിച്ചത്. രോഗങ്ങൾക്കെതിരെയുള്ള കൃത്യമായ ബോധവൽക്കരണവും സമയബന്ധിതമായ പ്രതിരോധ പ്രവർത്തനങ്ങളും നാടിന്റെ ആരോഗ്യ സുരക്ഷയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുഭാഷിണി രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ശ്രീദേവി ടി.പി. മുഖ്യ പ്രഭാഷണവും, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ് സന്ദേശവും നൽകി. ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. എൻ.എ. ഷീജ വിഷയാവതരണം നടത്തി. തൃശ്ശൂർ ജില്ലയിൽ അഞ്ചു വയസ്സിനു താഴെയുള്ള 1,73,897 കുട്ടികൾക്കായി 1,877 ബൂത്തുകളാണ് പൾസ് പോളിയോ വിതരണത്തിനായി സജ്ജമാക്കിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading