തെരുവുനായ ശല്യം: ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂളിന് അവധി

തൃശൂർ: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചൂണ്ടൽ ഗവ. യുപി സ്കൂളിന് ഇന്ന് അവധി നൽകി. അവധി കഴിഞ്ഞ് സ്കൂളിലേക്ക് കുട്ടികൾ വരുന്ന ദിവസം സ്കൂളിലെ വാഹന ഷെഡിൽ തെരുവുനായ പ്രസവിച്ച് കിടക്കുന്നതിനാലാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. അഞ്ചോളം നായക്കുട്ടികളുള്ളതിനാൽ തെരുവ് നായയെ അവിടെ നിന്നും മാറ്റാനാവാത്ത സ്ഥിതിയാണ്. കഴിഞ്ഞ മാസം സ്കൂളിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിയെ തെരുവ് നായ കടിച്ചിരുന്നു. കടിച്ച നായക്ക് പേവിഷ ബാധയും സ്ഥിരീകരിച്ചിരുന്നു.

സ്കൂൾ കോമ്പൌണ്ടിലും പരിസരത്തുമെല്ലാം തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. കുട്ടികൾ വരുന്ന വഴിയിലും തെരുവ് നായ്ക്കളുടെ ശല്യം കൂടുതലാണ്. കുട്ടികളുടെ ജീവന് ഭീഷണിയാകുന്ന തെരുവ് നായ ശല്യത്തിന് പരിഹാരം കാണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading