
തൃശൂർ: തൃശൂർ നെടുപുഴയിൽ കോൾപ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. ഇന്ന് രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. പാടത്തിന് നടുവിൽവെച്ച് ബോട്ട് മുങ്ങി. മൂന്നുപേർ നീന്തിക്കയറി. .
നെടുപുഴ മല്ലിത്തറ കടവിൽ പാടത്ത് വളർത്തിയിരുന്ന മീനിന് തീറ്റ കൊടുക്കാൻ ബോട്ടിൽ കോൾപ്പാടത്തേയ്ക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാസേന തിരച്ചിൽ തുടരുകയാണ്.

Leave a Reply