
വടക്കാഞ്ചേരി: അകമലയിൽ ആറുവയസുകാരിയെ കടിച്ചു പരിക്കേൽപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പാഞ്ഞാൾ കാട്ടിൽകാവിനു സമീപം താമസിക്കുന്ന വിഷ്ണു ജ്യോതിഷിനെ (35) യാണ് വടക്കാഞ്ചേരി പോലീസ് പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തത്.
കഴിഞ്ഞദിവസം വൈകീട്ട് അകമല ക്ഷേത്രക്കുളത്തിനു സമീപത്തുവച്ചായിരുന്നു സംഭവം. മുത്തച്ഛനൊടൊപ്പം കുളിക്കാൻ എത്തിയതാണ് കുട്ടി. അവിടെയുണ്ടായിരുന്ന യുവാവ് അപ്രതീക്ഷിതമായി ആക്രമിച്ച് കവളിൽ കടിച്ചു പരിക്കേൽപ്പിച്ചു എന്നാണ് കേസ്. കുട്ടിയെ നാട്ടുകാർ ചേർന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് ഉണ്ടായിരുന്നവർ യുവാവിനെ തടഞ്ഞു നിർത്തി പോലീസിനെ വിളിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply