
തൃശൂർ. ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ വെച്ച് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു. കാട്ടൂർ സ്വദേശി എറിയാപറമ്പിൽ സജികുമാർ (51) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. കാലിത്തീറ്റയ്ക്കായുള്ള തവിടിൻ്റെ ചാക്കുകൾ ഗുഡ്‌സ്ട്രെയിനിൽ നിന്ന് തൊഴിലാളികൾ ഇറക്കി ലോറിയിൽ കയറ്റുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് മഴ പെയ്തപ്പോൾ ചാക്കുകൾ നനയാതിരിക്കാൻ ലോറിക്കു മുകളിൽ കയറി ടാർപ്പായ ഇടാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ മുകളിൽനിന്ന് പായ പിന്നിലേക്കു വലിക്കുന്നതിനിടെ ഒരു കാൽ ഗുഡ്സ് ട്രെയിനിൻ്റെ മുകളിൽ വെച്ചപ്പോൾ തെന്നി വൈദ്യുതി ലൈനിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. തുടർന്ന് ശരീരം മുഴുവൻ തീ പിടിച്ച് താഴേയ്ക്കു വീണുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

Leave a Reply