ആൾ കേരള സ്‌കൂൾ ചെസ്സ് ടൂർണമെൻ്റ് രജിസ്ട്രേഷൻ ആരംഭിച്ചു

കണ്ണാറ: എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ കണ്ണാറയുടെ നേതൃത്വത്തിൽ ചെസ്സ് തൃശൂരിന്റെ സഹകരണത്തോടെ സെപ്റ്റംബർ മാസം ഇരുപതാം തീയതി കണ്ണാറ സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന ആൾ കേരള സ്കൂൾ ചെസ്സ് ടൂർണമെന്റിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ് വിനയൻ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം ബാലകൃഷ്ണൻ അധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാത്യു നൈനാൻ, മുൻ സ്കൂൾ മാനേജർ വിൽസൺ ചെമ്പനാൽ, ഗ്രാമപഞ്ചായത്ത് അംഗം സുബ്രഹ്മണ്യൻ, പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എ വി ജോജു , ചെസ്സ് തൃശ്ശൂരിന്റെ ഭാരവാഹികളായ പ്രീത ടീച്ചർ, മനിൽ മാസ്റ്റർ, ഹെഡ്മാസ്റ്റർ സൈജു സി ജെ, ശരത്ത് പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

അണ്ടർ 10 ഗേൾസ് ബോയ്‌സ്, അണ്ടർ 16 ഗേൾസ് ബോയ്സ് എന്നീ കാറ്റഗറികളിലാണ് മൽസരങ്ങൾ നടക്കുന്നത്. 400 റോളം മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്
9447301029,9633700648

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading