സ്‌റ്റേഷൻ ഭരണം ഇന്നു മുതൽ എസ്‌ഐമാർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സ്‌റ്റേഷൻ ഭരണം ഇന്നു മുതൽ എസ്‌ഐമാർ ഏറ്റെടുക്കും. വളരെ പ്രധാനപ്പെട്ട 64 പോലീസ് സ്‌റ്റേഷനുകളിൽ മാത്രമായിരിക്കും ഇൻസ്‌പെക്ടർമാർ എസ്എച്ച്ഒമാരായി തുടരുക. പോലീസിനെ ജനകീയമാക്കാനുള്ള എന്റെ പോലീസ് സ്‌റ്റേഷൻ പദ്ധതി മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും.

കേരള പോലീസ് സംവിധാനത്തിൽ പോലീസ് സ്‌റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന കർമ്മ പദ്ധതിക്ക് നേതൃത്വം നൽകുകയാണ് സർക്കാരെന്നും കേരള പോലീസിനെ സംബന്ധിച്ച് ചരിത്രപരമായ തീരുമാനമാണിതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കും പോലീസ് സ്‌റ്റേഷൻ കേന്ദ്രീകരിച്ചുള്ള പോലീസ് പരിഷ്‌കരണത്തിന് ഇത്തരത്തിൽ നേതൃത്വം കൊടുക്കുന്നതെന്നും ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading