പീച്ചി ഗവ ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പീച്ചി. ഗവ ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രധാനധ്യാപിക ബിന്ദു എം ജോസ് പതാക ഉയർത്തി. മുഖ്യാതിഥി വാർഡ് മെമ്പർ സന്ധ്യാ ഷാജി സ്വാതന്ത്യദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് രാജേഷ് ഐ.ജി അധ്യക്ഷത വഹിച്ചു. പീച്ചി പോലീസ് സ്റ്റേഷൻ എസ് ഐ പോൾ കെ ടി, വിദ്യാർത്ഥി പ്രതിനിധി അനീറ്റ ജോബി, ഷിവാൻ എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ അർപ്പിച്ച് സംസാരിച്ചു.

തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ഷർമ്മിള എം.സി നന്ദി രേഖപ്പെടുത്തി. അധ്യാപകർ വിദ്യാർഥികൾ , രക്ഷിതാക്കൾ, പിടിഎ, എംപിടിഎ ഭാരവാഹികൾ എന്നിവർ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കുചേർന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading