പാണഞ്ചേരിയിൽ മികച്ച ക്ഷീര കർഷകയെ ആദരിച്ചു

പട്ടിക്കാട്. കർഷകദിനാചരണത്തിന്റെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മികച്ച ക്ഷീര കർഷക ഷാനി ജിൻസിനെ ആദരിച്ചു. കെ. രാജൻ എംഎൽഎ ഉപഹാരം കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായി.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി എൽദോസ്, പാണഞ്ചേരി കൃഷി ഓഫീസർ എസ്.പി. ഗൗതം സുരേഷ് എന്നിവർ ആശംസകൾ നേർന്നു. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയസാമൂഹിക പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading