
പട്ടിക്കാട്. അമല മെഡിക്കൽ കോളേജ് പട്ടിക്കാട് ആരംഭിച്ച സൂപ്പർ സ്‌പെഷ്യാലിറ്റി സെന്ററിന്റെ ഒന്നാം വാർഷികാഘോഷം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ സാമൂഹ്യആരോഗ്യസുരക്ഷ പദ്ധതി ‘പ്രതീക്ഷ’ യുടെ ധാരണ പത്രം പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി.
ദേവമാതാ വികാർ പ്രൊവിൻഷ്യാൾ ഫാ. സണ്ണി പുന്നേലിപ്പറമ്പിൽ സിഎംഐ, കെഎഫ്ആർഐ ഡയറക്ടർ ഡോ. കണ്ണൻ വാര്യർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി അഭിലാഷ്, സിനിമാതാരം അമിത ഏലിയാസ്, കേരള വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജോബി പറപ്പുള്ളി, വൈഎംഐ പ്രസിഡന്റ് ജോണി, എ.കെ.ടി.എ കുതിരാൻ ഏരിയ സെക്രട്ടറി ജയ, ചാക്കോ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. ഗ്രെയ്‌സ്, ഡോ. മോൻസി, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ., ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി.എം.ഐ, ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. സോജൻ ജോർജ് എന്നിവർ പ്രസംഗിച്ചു.

Leave a Reply