
പട്ടിക്കാട്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82-ാമത് ജന്മദിനാചരണം വിപുലമായ ചടങ്ങുകളോടെ പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തി. പട്ടിക്കാട് രാജീവ് ഭവനിൽ സംഘടിപ്പിച്ച പരിപാടി ഡിസിസി ജനറൽ സെക്രട്ടറി കെ.സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ അധ്യക്ഷത വച്ചു. ഇന്ത്യയെ ആധുനികതയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താനും ശാസ്ത്രസാങ്കേതിക വളർച്ചയ്ക്ക് സമാനതകളില്ലാത്ത ഗതിവേഗം നൽകാനും അദ്ദേഹത്തിന് സാധിച്ചു. ആധുനിക ഇന്ത്യയുടെ ശില്പിയായി മാറിയ രാജീവ് ഗാന്ധിയുടെ ഓർമ്മകൾ രാജ്യത്തിന് എന്നും ഊർജ്ജമാണെന്നും കെ.സി അഭിലാഷ് അനുസ്മരിച്ചു. കെപിസിസി അംഗം ലീലാമ്മ തോമസ് മുഖ്യാതിഥിയായിരുന്നു.
കോൺഗ്രസ് നേതാക്കളായ ബാബു തോമസ്, കെ പി എൽദോസ്, ഷിബു പോൾ, ജയ്‌മോൻ ഫിലിപ്പ്, ബ്ലെസ്സൻ വർഗീസ്, മത്തായി അറക്കാമൊളയിൽ, സജി താണിക്കൽ, ബെന്നി, ഷൈജു കുര്യൻ, ചന്ദ്രൻ, വിനോദ് തേനംപറമ്പിൽ, സീനാ വർഗീസ്, കെ.എം.പൗലോസ്, ബാബു പാണംകുടി, ഷിജോ പി ചാക്കോ, തിമത്തി പാർളിക്കാടൻ, ചാക്കുണ്ണി സാർ, രാമകൃഷ്ണൻ, ജോസ് ഹ്യൂബർട്ട്, അജു തോമസ്, സോഫി ജിജി, ബീനാമോൾ തങ്കായി കുര്യൻ, ബാബു എം.സി എന്നിവരും ചടങ്ങിൽ നേതൃത്വം വഹിച്ചു.

Leave a Reply