പഞ്ചായത്തിന്റെ അനാസ്ഥ; ഹാപ്പിനെസ്സ് പാർക്ക് ശൗചാലയത്തിൽ വെള്ളമില്ല

പട്ടിക്കാട്: പോലീസ് സ്റ്റേഷന് സമീപമുള്ള ഹാപ്പിനെസ്സ് പാർക്കിലെ ശൗചാലയത്തിൽ വെള്ളമില്ലെന്ന് പരാതി. വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസ് ഈടാക്കുന്നുണ്ടെങ്കിലും അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ ശൗചാലയത്തിൽ വെള്ളം ഇല്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഹാപ്പിനസ് പാർക്കും പരിസരവും കാടുകയറി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. വേണ്ട ശുചീകരണ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നില്ല. വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസ് ഈടാക്കുന്നതോടൊപ്പം ജനങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ കൂടെ ലഭ്യമാക്കാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading