കുട്ടനെല്ലൂരിൽ അലങ്കാര ഉരുളിയിൽ കാർ ഇടിച്ച് അപകടം

തൃശൂർ: കുട്ടനെല്ലൂരിൽ റോഡിന്റെ നടുവിൽ സ്ഥാപിച്ചിരുന്ന അലങ്കാര ഉരുളിയിൽ കാർ ഇടിച്ച് അപകടം. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. അപകടത്തിൽ അലങ്കാര ഉരുളി തകർന്നതോടൊപ്പം കാറിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. വൈദ്യുതിക്കാലിന് സംരക്ഷണ ഭിത്തിയായി സ്ഥാപിച്ചിരുന്ന ഉരുളിയാണ് കാർ ഇടിച്ച് തകർന്നത്. ഈ ഉരുളി ചില സമയങ്ങളിൽ ഗതാഗതത്തിന് തടസ്സമുണ്ടാക്കാറുണ്ടെങ്കിലും ചെറുവാഹനങ്ങളുടെ നിയന്ത്രണത്തിന് സഹായകരമായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

അതേസമയം, പ്രദേശത്ത് അടിയന്തരമായി റോഡ് വികസനം നടത്തണമെന്ന ആവശ്യവും ശക്തമാകുകയാണ്. ഹൈലൈറ്റ് മാൾ വന്നതോടെ ഇടുങ്ങിയ റോഡിലെ ഗതാഗതക്കുരുക്ക് രൂക്ഷമായെന്നും യാത്രക്കാരുടെയും പ്രദേശവാസികളുടെയും യാത്ര ദുരിതത്തിലായെന്നും നാട്ടുകാർ ആരോപിച്ചു. ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ അടിയന്തര നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading