ചേലക്കരയിൽ കൈവിലങ്ങുമായി ഓടിപ്പോയ പ്രതി വീണ്ടും പിടിയിൽ

തൃശൂർ: ചേലക്കരയിൽ കൈവിലങ്ങുമായി ഓടിപ്പോയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് വീണ്ടും വലയിലാക്കി. പഴയന്നൂർ സ്‌റ്റേഷൻ പരിധിയിൽ നിന്നും സ്ത്രീപീഡന കേസിലും, കൊലപാതകശ്രമക്കേസിലും അറസ്റ്റ് ചെയ്ത പ്രതിയായ കുമ്പളക്കോട് സ്വദേശി അനിൽകുമാർ (28) ആണ് പൊലീസുകാരുടെ കണ്ണുവെട്ടിച്ച് കൈവിലങ്ങുമായി ഓടി പോയത്.

ചേലക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോൾ ആണ് പ്രതി ഓടി രക്ഷപ്പെട്ടത്. തുടർന്ന് ചേലക്കര പഴയന്നൂർ പോലീസ് സ്‌റ്റേഷനുകളിലെ നിരവധി പോലീസ് ഉദ്യോഗസ്ഥർ ജീപ്പിലും, ഇരുചക്രവാഹനങ്ങളും മറ്റുമായി നാട്ടുകാരുടെ സഹായത്തോടെ വ്യാപക തെരച്ചിൽ നടത്തി. പോലീസ് സംഘം നടത്തിയ തെരച്ചിലിൽ മണിക്കൂറുകൾക്കുള്ളിൽ പുലാക്കോട് പൊന്നുംകുന്ന് നിന്നും പ്രതി വലയിലായി.

ചേലക്കരയുടെ വിവിധ ഭാഗങ്ങളിൽ പോലീസ് നടത്തിയ വ്യപകമായ തിരച്ചിലിനിടെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ പി.എൻ അനീഷ് പ്രതിയെ കാണുകയും, പ്രതിയെ പിടികൂടി മറ്റ് പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി കൈമാറുകയുമായിരുന്നു. പ്രതിയെ ചേലക്കര പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading