
തൃശൂർ: പൂമല ഡാമിൽ നിലവിലുള്ള ബോട്ട് സവാരിക്കു പുറമെ, സഞ്ചാരികൾക്ക് തുഴഞ്ഞുനീങ്ങാൻ അവസരമൊരുക്കിക്കൊണ്ട് കയാക്കിംഗിനും തുടക്കമായി. ജലവിനോദങ്ങളുടെ സാധ്യതകൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നാലു പുതിയ കയാക്കുകളാണ് ഡാമിൽ എത്തിച്ചിട്ടുള്ളത്. പ്രകൃതിരമണീയമായ പൂമല ഡാം കൂടുതൽ ആകർഷകമാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ തുടക്കം.
നിലവിലുള്ള ബോട്ട് സർവീസുകൾ ഇതിനോടകം സഞ്ചാരികൾക്കിടയിൽ ഏറെ ജനപ്രീതി നേടിയിട്ടുണ്ട്. അതിനു മാറ്റുകൂട്ടി കയാക്കിംഗ് കൂടി എത്തുന്നതോടെ ഇവിടേക്ക് കൂടുതൽ സാഹസിക യാത്രാപ്രേമികൾ എത്തിച്ചേരുമെന്നാണു പ്രതീക്ഷിക്കുന്നത്. സുരക്ഷാ മുൻകരുതലുകളോടെയാണ് സഞ്ചാരികൾക്കായി കയാക്കുകൾ സജ്ജീകരിച്ചിരിക്കുന്നത്.

Leave a Reply