
തൃശ്ശൂർ. ദേശീയപാത നന്തിക്കരയിൽ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ പിക്കപ്പ് വാനിൽ ആംബുലൻസ് ഇടിച്ച് അപകടം. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. തൃശ്ശൂർ ഭാഗത്തേക്ക് മരുന്നുകൾ കൊണ്ടുപോയിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ട് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഇതേ ദിശയിൽ വന്നിരുന്ന ആംബുലൻസ് പിക്കപ്പിന്റെ പുറകിലും ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. പുതുക്കാട് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.

Leave a Reply