
തിരുവനന്തപുരം: സഹകരണ മേഖലയിലെ വായ്പാ കുടിശികക്കാർക്ക് ആശ്വാസമായി ‘ആശ്വാസ് 2026’ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി നീട്ടി. നേരത്തേ 2026 ഓഗസ്റ്റ് 31 വരെ നിശ്ചയിച്ചിരുന്ന പദ്ധതിയുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടിയാണ് സഹകരണ സംഘം രജിസ്ട്രാർ സർക്കുലർ പുറപ്പെടുവിച്ചത്. മഴക്കെടുതി, ഓണാവധി എന്നിവ കണക്കിലെടുത്താണ് സഹകരണ വകുപ്പിന്റെ സുപ്രധാന തീരുമാനമുണ്ടായത്.
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും എടുത്തിട്ടുള്ള വായ്പകൾക്ക് ഇളവുകൾ നൽകി തിരിച്ചടവ് പ്രോത്സാഹിപ്പിക്കുന്നതിനും സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും നിഷ്‌ക്രിയ ആസ്തി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ആശ്വാസ് 2026’ എന്ന പേരിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ നടപ്പിലാക്കിവരുന്നത്.

Leave a Reply