
തൃശ്ശൂർ. പുതുക്കാട് ഗവ. സ്കൂളിന് മുന്നിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചെങ്ങാല്ലൂരിൽ നിന്ന് എത്തിയ ചെമ്മണ്ടപറമ്പിൽ നന്ദേഷിന്റെ കാറിനാണ് തീപിടിച്ചത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ നന്ദേഷ് ഉടൻ കാറിൽ നിന്ന് പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. വിവരമറിഞ്ഞ് പുതുക്കാട് നിന്ന് എത്തിയ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു.

Leave a Reply