
വാണിയമ്പാറ. കൊമ്പഴ പെൺപെരുമ വിപുലമായി ഓണാഘോഷം നടത്തി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂ നൈനാൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ചാക്കോച്ചൻ മുഖ്യാതിഥി ആയിരുന്നു. വിവിധ കലാകായിക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രസിഡന്റ് രമണി, സെക്രട്ടറി സതി, കോർഡിനേറ്റർ രാധ എന്നിവർ നേതൃത്വം നൽകി.

Leave a Reply