43 രൂപ ടിക്കറ്റിന് 500 രൂപ നൽകിയ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കിവിട്ടു

പാലക്കാട്: 43 രൂപയുടെ ടിക്കറ്റിന് 500 രൂപ നല്‍കിയപ്പോള്‍ ചില്ലറയില്ലെന്ന് കാണിച്ച്‌ തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്‌ആർടിസി ബസില്‍ നിന്ന് വഴിയില്‍ ഇറക്കിവിട്ടതായി പരാതി. പാലക്കാട്-നെല്ലിയാമ്പതി റൂട്ടിലോടുന്ന കെഎസ്‌ആർടിസി ബസിലാണ് സംഭവം.

തമിഴ്‌നാട് സ്വദേശിയായ അമുതയെയാണ് നെല്ലിയാമ്പതി വില്ലേജ് ഓഫീസിന് സമീപം ബസ് ജീവനക്കാർ ഇറക്കിവിട്ടത്. കെഎസ്‌ആർടിസി പുതുതായി ആരംഭിച്ച സർവീസിലാണ് സംഭവം. കെഎസ്‌ആർടിസി പുതുതായി ആരംഭിച്ച അഡീഷണല്‍ സർവീസ് ബസിലാണ് സംഭവം. 43 രൂപയുടെ ടിക്കറ്റിന് ഇവർ 500 രൂപയുടെ നോട്ട് നല്‍കിയെങ്കിലും ചില്ലറയില്ലെന്ന് പറഞ്ഞ് കണ്ടക്ടർ ഇവരെ നിർബന്ധിച്ച്‌ ഇറക്കിവിടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading