
ചുവന്നമണ്ണ്: എം.ജി. റോഡ് റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. അസോസിയേഷൻ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാരൂപങ്ങളും വടംവലി, കസേരകളി തുടങ്ങിയ മത്സരങ്ങളും അരങ്ങേറി.
അസോസിയേഷൻ പ്രസിഡന്റ് ഷാജൻ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ മുഖ്യാതിഥിയായി. വാർഡ് മെമ്പർ സോഫി ജിജി ആശംസകൾ നേർന്നു.
അസോസിയേഷൻ സെക്രട്ടറി ബേസിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ലിബീഷ് നന്ദിയും പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ മാത്യു പ്രസാദ്, കെ.വി. ചന്ദ്രൻ, കുഞ്ഞുമോൻ, ദാസൻ, പ്രസന്നൻ, രതീഷ്, ഡോൺ, ജോയ്, സദാനന്ദൻ, റോയ്, ചന്ദ്രൻ, ബാബു, സാബു, ജോളി, ഓമന, സുജ, സുവിധ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ഓണാഘോഷം കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും മനോഹരമായ ആഘോഷമായി മാറി.

Leave a Reply