കാർ തടഞ്ഞ് ആക്രമണം: രണ്ടു യുവാക്കൾ അറസ്റ്റിൽ

വലപ്പാട്: മഴ കാരണം സ്പീഡ് കുറച്ചോടിച്ചതിന്റെ വൈരാഗ്യത്താൽ കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തെ മോട്ടോർ സൈക്കിൾ വട്ടംവച്ച് തടഞ്ഞുനിർത്തി ആക്രമിച്ചു പരിക്കേൽപ്പിക്കുകയും കാറിനു കേടുപാട് വരുത്തുകയും ചെയ്ത കേസിൽ പ്രതികൾ അറസ്റ്റിൽ. വലപ്പാട് കഴിമ്പ്രം സ്വദേശി നെടിയിരിപ്പിൽ വീട്ടിൽ ശ്രീഹരിചന്ദ് (26), വലിയകത്ത് വീട്ടിൽ അനന്തകൃഷ്ണൻ(28) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം വൈകീട്ട് 7.45ഓടെ കഴിമ്പ്രം സ്‌കൂളിനു കിഴക്കുവശത്തുള്ള റോഡിലാണു സംഭവം. വെങ്കിടങ്ങ് എടക്കാട്ടുതറ വീട്ടിൽ ആബിദയും കുടുംബവുമാണ് ആക്രമണത്തിന് ഇരയായത്. പ്രതികൾ കാറിലുണ്ടായിരുന്ന ആബിദയെയും രണ്ടു മക്കളെയും മരുമകളെയും മുന്നുമാസം പ്രായമുള്ള പേരക്കുട്ടിയെയും ആക്രമിക്കുകയും കൈകൊണ്ട് ഇടിച്ച് കാറിന് 20,000 രൂപയുടെ നഷ്ടം വരുത്തുകയും ചെയ്യുകയായിരുന്നു. വലപ്പാട് എസ്‌ഐമാരായ മൗഷമി, അമൽരാജ്, ഉണ്ണി, സാബു, എഎസ്‌ഐ പ്രജീഷ് എസിപിഒമാരായ റഷീദ്, സോഷി, സിപിഒ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading