
പട്ടിക്കാട്. തെക്കുംപാടം എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. കരയോഗം പ്രസിഡന്റ് എൻ.എസ് പീതാംബരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രജേന്ദ്രൻ മുല്ലപ്പിള്ളി സ്വാഗതവും ട്രഷറർ സുനിൽകുമാർ നന്ദിയും പറഞ്ഞു. വനിതാ സമാജം പ്രസിഡന്റ് മിനി രാജ്കുമാർ, മിനി രാജൻ, ജ്യോതി രമേശൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കരയോഗം വൈസ് പ്രസിഡന്റ് പ്രാരത്ത് ഉണ്ണികൃഷ്ണൻ ഭദ്ര ദീപം തെളിയിച്ചു. തുടർന്ന് കരയോഗ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കരയോഗം ഭാരവാഹികൾ നേതൃത്വം നൽകി.

Leave a Reply