
തൃശൂർ: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം നാളെ ജില്ലയിലെ 800 കേന്ദ്രങ്ങളിൽ ശോഭായാത്ര സംഘടിപ്പിക്കും. പതിനായിരത്തിലേറെ കൃഷ്ണരാധാ വേഷധാരികൾ അണിനിരക്കും. നിശ്ചലദൃശ്യങ്ങൾ, ഗോപികാനൃത്തങ്ങൾ എന്നിവ അകമ്പടിയാകും. തൃശൂരിനു പുറമേ ചാലക്കുടി, കൊടകര, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, പെരിഞ്ഞനം, തൃപ്രയാർ, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, ചെറുതുരുത്തി, പഴയന്നൂർ എന്നിവിടങ്ങളിലും മഹാശോഭായാത്ര അരങ്ങേറും.
നാളെ വൈകീട്ട് അഞ്ചിനു തൃശൂർ പാറമേക്കാവ് ക്ഷേത്രപരിസരത്തുനിന്ന് ആരംഭിക്കുന്ന ശോഭായാത്ര കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ടി. സജിതറാണി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ഷമ്മി പനയ്ക്കൽ, പ്രീത ചന്ദ്രൻ, ഹരി, രവി തിരുവമ്പാടി, ഗീത മുകുന്ദൻ എന്നിവർ പങ്കെടുത്തു.

Leave a Reply