ഇൻഡിഗോ വിമാനം തൂണിലിടിച്ചു; ശ്രീനഗർ വിമാനത്താവളത്തിൽ അപകടം

ന്യൂഡൽഹി.  ശ്രീനഗർ വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ തൂണിലിടിച്ച് അപകടം. ഇൻഡിഗോ വിമാനത്തിന് നേരിയ കേടുപാട് സംഭവിച്ചു. നവി മുംബൈയിൽ നിന്ന് ശ്രീനഗറിലെത്തിയ വിമാനമാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ അപകടത്തിൽപ്പെട്ടത്. വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് വിമാനം മെറ്റൽ തൂണിൽ ഇടിച്ചത്.

അപകടത്തെത്തുടർന്ന് ആശങ്ക പരന്നെങ്കിലും വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർക്കും യാത്രക്കാർക്കും ആർക്കും പരിക്കേറ്റിട്ടില്ല. ഉടൻ തന്നെ ഗോവണി സ്ഥാപിച്ചാണ് എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയത്. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അധികൃതർ വിശദമായ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading