
കണ്ണാറ: ക്ലെയർ ജ്യോതി ഇ.എം.എൽ.പി. സ്കൂളും ജയ് ക്രിസ്റ്റോ സദൻ സ്പെഷ്യൽ സ്കൂളും സംയുക്തമായി അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ഡോ. സച്ചിദ അധ്യക്ഷത വഹിക്കുകയും അധ്യാപകദിന സന്ദേശം കൈമാറുകയും ചെയ്തു. ത്യാഗനിർഭരമായ അധ്യാപന ജീവിതത്തിന്റെ മഹത്വത്തെക്കുറിച്ച് സിസ്റ്റർ സംസാരിച്ചു.
സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനീഷ സ്വാഗതവും ക്ലെയർ ജ്യോതി എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈല തെരേസ നന്ദിയും പറഞ്ഞു. അധ്യാപകരെ സ്കൂൾ ലോക്കൽ മാനേജർ ഉപഹാരങ്ങൾ നൽകി ആദരിച്ചു. സ്കൂൾ പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ അധ്യാപകർക്ക് സ്നേഹാദരങ്ങൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾ ഒരുക്കിയ വർണ്ണാഭമായ കലാപരിപാടികൾ വേദിക്ക് മാറ്റുകൂട്ടി.

Leave a Reply