കൊച്ചിയിൽ വൻ ലഹരി വേട്ട; രണ്ടു കിലോ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വൻ ലഹരിവേട്ട. ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി മട്ടാഞ്ചേരിയില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ രണ്ടു കിലോയോളം എംഡിഎഎയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. നിരവധി ലഹരിക്കേസുകളില് പ്രതികളായ മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ചെന്നാലി പറമ്പില് താഴകത്ത് വീട്ടില് സഫീര് (33), പുതിയറോഡ് സ്വദേശി നൗഫല് (32) എന്നിവരാണ് അറസ്റ്റിലായത്. സിറ്റി പൊലിസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാസലഹരി വേട്ടയാണിത്.

മട്ടാഞ്ചേരി, തോപ്പുംപടി സ്റ്റേഷൻ പരിധികളില്‍നിന്നായാണു ലഹരിമരുന്ന് കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ അന്വേഷണത്തില് നൗഫലിനെ മട്ടാഞ്ചേരിയിലെ വീട്ടില്‍നിന്ന് 14 ഗ്രാം എംഡിഎംഎയുമായി പൊലിസ് പിടികൂടി. തുടര്ന്നു നടത്തിയ ചോദ്യംചെയ്യലില് പ്രതികളുടെ കാറില്‍നിന്ന് വന്തോതില് ലഹരിമരുന്ന് കണ്ടെത്തി. കാറില്‍ ടവർ ഫാനിനകത്തും കൂളറിനകത്തും പായ്ക്ക് ചെയ്തനിലയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ലഹരിമരുന്നിന്റെ സാമ്പത്തിക ഉറവിടം കണ്ടെത്തുന്നതിനായി പൊലിസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading