
ചാലക്കുടി: മേലൂരിൽ യുവതിയെ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കിനേടത്ത് ജിബിന്റെ ഭാര്യ മീനു (37) ആണ് മരിച്ചത്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു മീനു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ബഹളം കേട്ട് നാട്ടുകാർ സ്ഥലത്തെത്തുമ്പോഴേക്കും ശരീരത്തിലേക്ക് പൂർണമായി തീ പടർന്നിരുന്നതായാണ് വിവരം. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply