
കുതിരാൻ. ഇരുമ്പുപാലത്ത് മാലിന്യം തള്ളുന്നതിനിടെ വാഹനം നാട്ടുകാർ പിടികൂടി. കർണാടക രജിസ്‌ട്രേഷനിലുള്ള വാഹനത്തിൽ നിന്നാണ് മാലിന്യം തളളിയത്. തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരെയും പീച്ചി പോലീസിലും വിവരം അറിയിച്ചു. ദേശീയപാത കേന്ദ്രമാക്കി കുതിരാൻ പരിസരത്ത് നിരവധി സ്ഥലങ്ങളിൽ ഇത്തരത്തിൽ മാലിന്യം തള്ളുന്നതായി നാട്ടുകാർ പറഞ്ഞു. ഇത്തരത്തിൽ പിടികൂടുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply