ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ കൈക്കലാക്കി; പോക്സോ പ്രതി പിടിയിൽ

തൃശ്ശൂർ. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തുകയും സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്ന കേസിൽ 28കാരൻ പിടിയിൽ. കോഴിക്കോട് പുത്തൂർ ആലിൻതറ സ്വദേശി സാബിത്തിനെയാണ് പാവറട്ടി പോലീസ് പിടികൂടിയത്.

2026 മാർച്ച് മുതൽ ഇൻസ്റ്റഗ്രാമിലൂടെ കുട്ടിയുമായി പരിചയപ്പെട്ട പ്രതി, ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ദൃശ്യങ്ങളും വീഡിയോകളും അയച്ചുവാങ്ങി പ്രചരിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. പരാതിയെ തുടർന്ന് പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. കോഴിക്കോട് ജില്ലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading